Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exam

Kollam

സി​എം കി​ഡ്സ് മാ​തൃ​കാ പ​രീ​ക്ഷ

ച​വ​റ: കെ​പി​എ​സ്ടി​എ ച​വ​റ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സി​എം കി​ഡ്‌​സ് സ്കോ​ള​ർ​ഷി​പ്പ് മാ​തൃ​കാ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.പ​രീ​ക്ഷ​യു​ടെ ഉ​പ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന നി​ർ​വ്വാ​ഹ​ക സ​മി​തി​യം​ഗം പ്രി​ൻ​സി റീ​ന തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഡാ​നി​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ല​ർ വ​രു​ൺ​ലാ​ൽ,പി.​വ​ത്സ, ഉ​ണ്ണി ഇ​ല​വി​നാ​ൽ, ഷ​ബി​ൻ ക​ബീ​ർ, രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ,ആ​നി കെ ​ജോ​ർ​ജ്, അ​ബി​ൻ ഷാ ​എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ചു

National

സി​ബി​എ​സ്ഇ പ​രീ​ക്ഷ; തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​യു‌​ടെ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2026 ഫെ​ബ്രു​വ​രി 17ന് ​പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കും. എ​ല്ലാ പ​രീ​ക്ഷ​ക​ളും രാ​വി​ലെ പ​ത്തു മു​ത​ലാ​ണ് തു​ട​ങ്ങു​ക.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കൂ​ളു​ക​ൾ​ക്കും മി​ക​ച്ച മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് 110 ദി​വ​സം മു​മ്പ് പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു. മു​ഴു​വ​ൻ ഷെ​ഡ്യൂ​ളും ബോ​ർ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.cbse.gov.in ൽ ​ല​ഭ്യ​മാ​ണ്. സെ​പ്റ്റം​ബ​ർ 24ന് ​താ​ത്കാ​ലി​ക ഷെ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 

ഇ​ന്ത്യ​യി​ലും പു​റ​ത്തു​മാ​യും ഏ​ക​ദേ​ശം 45 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തും. പ​രീ​ക്ഷ​യ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ട​വേ​ള​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ മാ​ര്‍​ച്ച് ഒ​മ്പ​തി​നും പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ എ​പ്രി​ല്‍ ഒ​മ്പ​തി​നും അ​വ​സാ​നി​ക്കും.

 

National

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഇനി രണ്ടു തവണ

ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും ര​​​ണ്ടാം​​​ ഘ​​​ട്ടം മേ​​​യി​​​ലും

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ ര​​​ണ്ടു​​​ പ്രാ​​​വ​​​ശ്യമായി ന​​​ട​​​ത്താ​​​നു​​​ള്ള ക​​​ര​​​ട് ന​​​യ​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം. ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം (2026) മു​​​ത​​​ൽ ര​​​ണ്ടു പ്രാ​​​വ​​​ശ്യം പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​ണ് സി​​​ബി​​​എ​​​സ്ഇ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും ര​​​ണ്ടാം​​​ ഘ​​​ട്ടം മേ​​​യി​​​ലും ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​​​പ​​​രീ​​​ക്ഷ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഈ ​​​പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ മാ​​​ത്രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ര​​​ണ്ടാം​​​ ഘ​​​ട്ട പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യാ​​​ൽ മ​​​തി. ശാ​​​സ്ത്രം, ഗ​​​ണി​​​തം, സാ​​​മൂ​​​ഹി​​​ക ശാ​​​സ്ത്രം, ഭാ​​​ഷ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ക. ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​യി​​​ൽ മൂ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​വ​​​രെ ര​​​ണ്ടാം​​​ ഘ​​​ട്ട പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​വ​​​ർ​​​ക്ക് റി​​​പ്പീ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താം.


പ​​​രീ​​​ക്ഷ ര​​​ണ്ടു പ്രാ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക് നി​​​ർ​​​ണ​​​യം ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. ആ​​​ദ്യപ​​​രീ​​​ക്ഷ​​​യി​​​ൽ ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഫ​​​ലം ല​​​ഭി​​​ച്ച വിദ്യാർഥികൾക്ക് ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ ​​​വ​​​ർ​​​ഷം മേ​​​യി​​​ൽ​​​ത്ത​​​ന്നെ ര​​​ണ്ടാ​​​മ​​​തും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം യ​​​ഥാ​​​ക്ര​​​മം ഏ​​​പ്രി​​​ൽ, ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ​​​യും മേ​​​യി​​​ലെ​​​യും പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​ണ്. നി​​​ല​​​വി​​​ലെ സി​​​ബി​​​എ​​​സ്ഇ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം. ര​​​ണ്ടാ​​​മ​​​ത്തെ പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ല​​​ഭി​​​ക്കു​​​ക. മാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​യ്ക്കു​​​ശേ​​​ഷ​​​മേ സാ​​​ധി​​​ക്കൂ.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യപ​​​രീ​​​ക്ഷ പാ​​​സാ​​​യി​​​ല്ലെ​​​ങ്കി​​​ലും പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ന് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. പ​​​ക്ഷേ മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ​​​രീ​​​ക്ഷ പാ​​​സാ​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ അ​​​ഡ്മി​​​ഷ​​​ൻ സാ​​​ധു​​​വാ​​​കു​​​ക​​​യു​​​ള്ളൂ.
മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ ആ​​​വ​​​ർ​​​ത്ത​​​നം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും ഈ ​​​മാ​​​റ്റം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Latest News

Up